Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bomb threat

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി: ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് ജീവനക്കാരെ സുരക്ഷിതമായി ഓഫീസിൽ നിന്ന് ഒഴിപ്പിച്ചു. ഉച്ചയോടെയാണ് സ്ഥാപനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും കെട്ടിടം തകർക്കുമെന്നും പറഞ്ഞുള്ള ഇമെയിൽ ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. നിലവിൽ ആസ്ഥാനത്ത് വിശദമായ പരിശോധന തുടരുകയാണ്. ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂര്‍: മുംബൈയില്‍നിന്ന് കണ്ണൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുടെ സന്ദേശം. വിമാനത്തിനുള്ളിൽ പേപ്പറില്‍ ഭീഷണി എഴുതി വെച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്തതിനു ശേഷം ഐസൊലേഷന്‍ റണ്‍വേയില്‍ നിർത്തിയിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുകയും വിമാനത്തിന്റെ വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഇന്‍ഡിഗോയുടെ 6E 6283 ഫ്ലൈറ്റില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സർവീസ് വൈകിയിരുന്നു. വെള്ളിയാഴ്ച, ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈലറ്റ് […]
Read more

കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി

കോഴിക്കോട്: ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. രാവിലെ ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിൽ, നിരപരാധികൾക്ക് നീതി ലഭിക്കാത്തതിനാൽ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം, ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ മുന്നറിയിപ്പ്, ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് സ്‌ഫോടനം, 15 സയനൈഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. സന്ദേശം “അലക്‌സ് പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം” എന്ന മെയിൽ ഐഡിയിൽ നിന്നാണ് അയച്ചതെന്ന് […]
Read more

മുല്ലപ്പെരിയാർ ഡാമിലും ജില്ലാ കളക്ട്രേറ്റിലും ബോംബ് ഭീഷണി; ഇടുക്കിയിൽ വ്യാപക പരിശോധന

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴിയാണ് വധ ഭീഷണി വന്നത്. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം […]
Read more

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; കർശന പരിശോധനയിൽ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. നിലവിൽ കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തി. ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് മെയിലിൻ്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ […]
Read more

പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടർത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് അറസ്റ്റില്‍

കോഴിക്കോട് : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തെറ്റായ വിവരം നല്‍കിയ യുവാവ് അറസ്റ്റില്‍ .കോഴിക്കോട് വടകര സ്വദേശി സുജിത്ത് (44) ആണ് പിടിയിലായത്. സി.ഐ.എസ്.എഫ് ന്റെ പരാതിയിൽ വലിയതുറ പോലീസ് ആണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ ”ബോംബ്” എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയർ സൈഡിലുള്ള സീവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി വിമാനതാവളത്തില്‍ […]
Read more

ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി. വിവരം ലഭിച്ചയുടൻ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. നിലവിൽ ഭീഷണി വ്യാജമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സമാനമായ രീതിയിൽ ഡൽഹി എൻ.സി.ആറിലെ നൂറിലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആ ഭീഷണികളെല്ലാം […]
Read more

കൊച്ചി- ഡൽഹി വിമാനത്തിന് ബോംബ് ഭീഷണി; നാഗ്പുരിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി നാഗ്പുരിൽ ലാൻഡ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചെന്നും അന്വേഷണം നടക്കുന്നുവെന്നും നാഗ്പുർ ഡിസിപി ലോഹിത് മാദാനി പറഞ്ഞു. രാവിലെ 9.31ന് കൊച്ചിയിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ഇമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ […]
Read more

ബോംബ് ഭീഷണി: ഇന്‍ഡിഗോ വിമാനത്തിൽ പരിശോധന

കൊല്‍ക്കത്ത: ബോംബ് ഭീഷണിയെ തുട‍‍‍ർന്ന് ഇൻഡിഗോ വിമാനത്തിൽ പരിശോധന. യാത്രക്കാരന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ അധികൃതർ പരിശോധന ആരംഭിച്ചു. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന നടത്തുന്നത്.
Read more

നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം തുറമുഖത്ത് ബോംബ് ഭീഷണി

തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ബോംബ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖമേഖലയുള്ളത്. അതുകൊണ്ട് തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം. മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന കാര്യം വ്യക്തമല്ല. കമ്മീഷനിംഗ് ചടങ്ങുകൾക്കായി നരേന്ദ്ര മോദി ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനഗരി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix