Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bomb threat

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ (29.05.25) ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മെയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ ഔദ്യോഗിക മെയിലിലേക്കാണ് രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. മെയില്‍ ലഭിച്ച ഉടനെ പൊലീസിനെ വിവരമറയിക്കുകയും തുടര്‍ന്ന് പൊലീസിന്റെയും കരിപ്പൂര്‍ വിമാനത്താവള ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വിശദമായ പരിശോധ നടത്തുകയും ചെയ്തു. […]
Read more

വീണ്ടും വ്യാജ ബോംബ് ഭീഷണിയില്‍ തലസ്ഥാനം; ജര്‍മന്‍ കോണ്‍സുലേറ്റില്‍ ബോംബ് വെച്ചെന്ന് സന്ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജര്‍മന്‍ കോണ്‍സുലേറ്റില്‍ ബോംബ് വെച്ചന്നാണ് ഇന്ന് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം ഡിസിപിയുടെ ഈ മെയിലിലേക്ക് ആയിരുന്നു രാവിലെ എട്ടുമണിയോടെ സന്ദേശം എത്തിയത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും, ഔദ്യോഗിക വസതിയിലും, രാജഭവനിലുമടക്കം ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 18 വ്യാജ ബോംബ് ഭീഷണികളാണ് […]
Read more

മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് ഇപ്പോള്‍ ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
Read more

ആണവ കരാറിന് തയ്യാറല്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തും: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻ‌ബി‌സി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്കയുമായി നേരിട്ട്‌ ചർച്ചക്കൾക്ക് ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ […]
Read more

ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിപിഎസ് ആർകെ പുരം,പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ എന്നിവയുൾപ്പെടെ 40 സ്കൂളുകൾക്കാണ് ഭീഷണി നേരിട്ടിരിക്കുന്നത്. സ്കൂളിന്റെ വിവിധഭാഗങ്ങളിലായി ബോംബുകൾ വെച്ചിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു . ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളിലെത്തി […]
Read more

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി നേരിടാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി എക്സ്. എ ഐ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രം വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. തുടര്‍ച്ചയായി വരുന്ന ബോംബ് ഭീഷണികളില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും […]
Read more

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപത്ത് സ്‌ഫോടനം നടന്നതിന് പിന്നാലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമായിരുന്നു കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. രാവിലെ 7.45ഓടെയായിരുന്നു സംഭവം. അതുകൊണ്ട് തന്നെ ആളപായമില്ല. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന […]
Read more

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശവുമായി ഖാലിസ്ഥാന്‍ നേതാവ്

എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. രാജ്യത്തെ അടുത്ത മാസം ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഭീഷണി. വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെയാണ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix