Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. രാവിലെ ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിൽ, നിരപരാധികൾക്ക് നീതി ലഭിക്കാത്തതിനാൽ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം, ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ മുന്നറിയിപ്പ്, ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് സ്‌ഫോടനം, 15 സയനൈഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. സന്ദേശം “അലക്‌സ് പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം” എന്ന മെയിൽ ഐഡിയിൽ നിന്നാണ് അയച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇമെയിൽ ലഭിച്ചതിന് പിന്നാലെ കോടതിയിലെ ജീവനക്കാരി പോലീസിനെ വിവരം നൽകി. തുടർന്ന് പൊലീസ്, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനു പിന്നാലെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുകയാണെന്നും ഭീഷണി സന്ദേശം അയച്ചയാളെ തിരിച്ചറിഞ്ഞു കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer