Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Indigo Airlines

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിമാനത്തിനുള്ളില്‍ നടന്നതായി ആരോപിക്കുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയിലാണ് നടപടി. വിഷയത്തില്‍ ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് […]
Read more

കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂര്‍: മുംബൈയില്‍നിന്ന് കണ്ണൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുടെ സന്ദേശം. വിമാനത്തിനുള്ളിൽ പേപ്പറില്‍ ഭീഷണി എഴുതി വെച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്തതിനു ശേഷം ഐസൊലേഷന്‍ റണ്‍വേയില്‍ നിർത്തിയിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുകയും വിമാനത്തിന്റെ വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഇന്‍ഡിഗോയുടെ 6E 6283 ഫ്ലൈറ്റില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സർവീസ് വൈകിയിരുന്നു. വെള്ളിയാഴ്ച, ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈലറ്റ് […]
Read more

ഇന്ധന പ്രതിസന്ധി; ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഇൻഡി​ഗോ

ന്യൂഡൽഹി: വർധിച്ചുവരുന്ന ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും മൂലം പ്രമുഖ വിമാനക്കമ്പനിയായ ഇൻഡി​ഗോ ആറ് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി ഉൾപ്പെടെയുള്ള സർവീസുകളെയാണ് ബാധിക്കുന്നത്. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്. ഒക്ടോബർ 1-ന് ശേഷമായിരിക്കും ഈ റൂട്ടുകളിലേക്കുള്ള ബുക്കിങ് സാധാരണ നിലയിലേക്ക് മടങ്ങുകയെന്ന് കമ്പനി അറിയിച്ചു. വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയിൽ ഉണ്ടായ കുത്തനെ വർധനയും ആഗോള എണ്ണവിലയിലെ ഉയർച്ചയും പ്രവർത്തനച്ചെലവ് ഗണ്യമായി കൂട്ടിയതായി കമ്പനി […]
Read more

ഇറാന്‍റെ ആക്രമണം; കുവൈത്തിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ നിർത്തി ഇൻഡിഗോ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചു വരുന്ന എല്ലാ സർവ്വീസുകളും താൽക്കാലികമായി റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പുറപ്പെടുവിച്ച അറിയിപ്പിൽ, ജൂൺ 4-ാം തീയതി ഉച്ച 12 മണിവരെ കുവൈത്തിൽ നടക്കുന്ന എല്ലാ സർവ്വീസുകളും പൂർണ്ണമായും റദ്ദാക്കിയതായി വ്യക്തമാക്കുന്നു. യാത്രക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും സുരക്ഷ മുൻഗണനയിൽ ഉൾപ്പെടുത്തിയ നടപടിയാണിത്. വ്യോമസുരക്ഷിത സാഹചര്യം പുനരസ്ഥാപിക്കപ്പെട്ടതിന് ശേഷം സർവ്വീസുകൾ പുനരാരംഭിക്കുമെന്നും, യാത്രക്കാർക്ക് യാത്രാ തീയതി […]
Read more

പശ്ചിമേഷ്യ സംഘർഷം; ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: ഇൻഡിഗോയുടെ ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E33 നമ്പർ വിമാനം പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ കാരണം പാതിവഴിയിൽ നിന്ന് തിരികെ ഡൽഹിയിലേക്ക് തിരിച്ചിറക്കി. ഏകദേശം ഏഴ് മണിക്കൂറോളം ആകാശത്ത് തുടരുന്നതിനുശേഷമാണ് വിമാനം മടങ്ങാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവസാന നിമിഷം ഏർപ്പെടുത്തിയ വ്യോമപാത നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്ന് ഇൻഡിഗോ വക്താവ് വ്യക്തമാക്കി. എത്യോപ്യ–എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം പെട്ടെന്ന് യു-ടേൺ എടുത്ത് ഡൽഹിയിലേക്ക് തിരികെ […]
Read more

ഇൻഡിഗോക്ക് പൂട്ട് വീഴും?

ഇന്ത്യയിലെ ആഭ്യന്തര വിമാനയാന മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ ഇൻഡിഗോയ്‌ക്കെതിരെ കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വിമാന നിരക്ക് വർധിപ്പിച്ചുവെന്ന ഗുരുതരമായ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ വിമാന വിപണിയിൽ വലിയ സ്വാധീനം ഉള്ള ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ സാധാരണ യാത്രക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്കാണ് ഈ സംഭവം വീണ്ടും ശ്രദ്ധ തിരിക്കുന്നത്. 2025 ഡിസംബറിൽ ഉണ്ടായ വലിയ പ്രവർത്തന പ്രതിസന്ധിക്കിടെ ഇൻഡിഗോ ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതും വൈകിച്ചതുമാണ് പരാതിയുടെ […]
Read more

ഇൻഡിഗോ പ്രതിസന്ധി; ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡയറക്‌‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവർ കരാർ അടിസ്ഥാനത്തിലാണ് ഡിജിസിഎയിൽ പ്രവർത്തിച്ചിരുന്നത്. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്. ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരായ അനിൽ കുമാർ പൊഖ്‌റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ […]
Read more

ടെമ്പോ ട്രാവലര്‍ വിമാനത്തില്‍ ഇടിച്ചു: അപകടം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍

ബംഗളൂരു: ടെമ്പോ ട്രാവലര്‍ വിമാനത്തില്‍ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ എയര്‍ സൈഡില്‍ പാര്‍ക്കിംഗ് ബേ യില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം നടന്നത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയതായും വിമാനത്താവള വക്താവ് അറിയിച്ചു. ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് […]
Read more

ഫുജൈറ- കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മെയ് 15 മുതല്‍

ഫുജൈറ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫുജൈറയില്‍നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള വിമാനസര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. 8899 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആകര്‍ഷക നിരക്കിന് പുറമെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍നിന്നു ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടാകുമെന്ന്് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും അന്താരാഷ്ട്രതലത്തില്‍ 41-ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലേക്ക് […]
Read more

വിമാനയാത്രക്കിടെ അഞ്ചുവയസ്സുകാരിയുടെ മാല കവര്‍ന്നു; എയര്‍ഹോസ്റ്റസിനെതിരെ പരാതി

ബംഗളൂരു: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വര്‍ണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവര്‍ന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖര്‍ജിയാണ് ബംഗളൂരു വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത്.അതേസമയം സംഭവത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer