Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിമാനയാത്രക്കിടെ അഞ്ചുവയസ്സുകാരിയുടെ മാല കവര്‍ന്നു; എയര്‍ഹോസ്റ്റസിനെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വര്‍ണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവര്‍ന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖര്‍ജിയാണ് ബംഗളൂരു വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം സംഭവത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഏപ്രില്‍ 1നാണ് സംഭവം നടന്നത്.
ഇന്‍ഡിഗോ 6E 551 വിമാനത്തില്‍ 2 മക്കള്‍ക്കൊപ്പമാണ് പ്രിയങ്ക യാത്ര ചെയ്തത്. മക്കള്‍ വഴക്കിട്ടപ്പോള്‍ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയര്‍ഹോസ്റ്റസ് കൂട്ടിക്കൊണ്ടു പോയി. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനിടെയാണ് മകളുടെ മാല നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്. മകളോടു ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് എടുത്തെന്നു മറുപടി നല്‍കി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer