തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിമാനത്തിനുള്ളില്‍ നടന്നതായി ആരോപിക്കുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയിലാണ് നടപടി. വിഷയത്തില്‍ ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.






