Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ധന പ്രതിസന്ധി; ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഇൻഡി​ഗോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വർധിച്ചുവരുന്ന ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും മൂലം പ്രമുഖ വിമാനക്കമ്പനിയായ ഇൻഡി​ഗോ ആറ് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി ഉൾപ്പെടെയുള്ള സർവീസുകളെയാണ് ബാധിക്കുന്നത്.

ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്. ഒക്ടോബർ 1-ന് ശേഷമായിരിക്കും ഈ റൂട്ടുകളിലേക്കുള്ള ബുക്കിങ് സാധാരണ നിലയിലേക്ക് മടങ്ങുകയെന്ന് കമ്പനി അറിയിച്ചു.

വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയിൽ ഉണ്ടായ കുത്തനെ വർധനയും ആഗോള എണ്ണവിലയിലെ ഉയർച്ചയും പ്രവർത്തനച്ചെലവ് ഗണ്യമായി കൂട്ടിയതായി കമ്പനി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് വിമാനമേഖലയെ ശക്തമായി ബാധിക്കുന്നുണ്ട്.

ഇതിനുമുമ്പ് എയർ ഇന്ത്യയും ചില അന്താരാഷ്ട്ര സർവീസുകളിൽ വെട്ടിക്കുറയ്ക്കൽ നടപടികൾ സ്വീകരിച്ചിരുന്നു. വിമാനക്കമ്പനികൾ എടിഎഫിന് മേലുള്ള നികുതി ഭാരം കുറയ്ക്കണമെന്ന് പലതവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ ആശ്വാസം ലഭിച്ചിട്ടില്ലെന്നാണ് മേഖലയിലെ വിലയിരുത്തൽ.

ഇന്ധനവില വർധന തുടരുകയാണെങ്കിൽ കൂടുതൽ റൂട്ടുകളിലും സർവീസ് പുനഃക്രമീകരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Advertisement
WhiteswanTV Footer