Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സബ്സ്ക്രിപ്ഷൻ ഇല്ലേ? വിഷമിക്കേണ്ട, പണം മുടക്കാതെ ലോകകപ്പ് കാണാൻ വഴിയുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഫിഫ ലോകകപ്പിന് പന്തുരളാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ കാൽപന്ത് പ്രേമികളെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം ഇതാണ് എങ്ങനെയാണ് കളി കാണാൻ കഴിയുക. ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾക്ക് അവസാനം സീ സ്‌പോർട്‌സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയിലെ പ്രധാന സ്പോർട്സ് ഇവന്റുകളൊന്നും അടുത്ത കാലത്ത് ഇതിൽ വന്നിട്ടില്ല എന്നതിനാൽ മിക്കവരുടെ കയ്യിലും സീ സബ്സ്ക്രിപ്ഷനും കാണില്ല.

വലിയ തുക നൽകി സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമേ കളി കാണാൻ സാധിക്കുള്ളു. സാധാരണക്കാരായ പലരും അതിൽ നിരാശരുമായിരുന്നു. എന്നാൽ, പണം കൊടുത്ത് സബ്‌സ്‌ക്രിപ്ഷൻ എടുക്കാൻ കഴിയാത്തവർ പൂർണമായി നിരാശരാവണ്ട. വൻ പ്രഖ്യാപനമാണ് ദൂരദർശൻ നടത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളെല്ലാം നിങ്ങൾക്ക് പണം മുടക്കാതെ ഡിഡി സ്‌പോർട്‌സിൽ കാണാൻ സാധിക്കും. ഉദ്ഘാടന മത്സരം തൊട്ട് ഡിഡി സ്‌പോർട്‌സിൽ കാണാൻ കഴിയുമെന്നാണ് ദൂരദർശൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിഡി സ്‌പോർട്‌സിൽ തത്സമയം കാണാൻ കഴിയുന്ന പ്രധാന മത്സരങ്ങൾ ഇവയാണ്

ഉദ്ഘാടന മത്സരം: ജൂൺ 11-ന് നടക്കുന്ന മെക്‌സിക്കോ – ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-ന് ഡിഡി സ്‌പോർട്‌സിൽ കാണാം.

ക്വാർട്ടർ ഫൈനലുകൾ: ജൂലൈ 9, 10, 11 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ.

സെമി ഫൈനലുകൾ: ജൂലൈ 14, 15 തീയതികളിൽ നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾ.

ഫൈനൽ: ലോകം കാത്തിരിക്കുന്ന മഹാപോരാട്ടം നടക്കുന്ന ജൂലൈ 19-ന് ഫൈനൽ മത്സരവും ഡിഡി ഫ്രീ ഡിഷിൽ സൗജന്യമായി തത്സമയം ലഭ്യമാകും.

Advertisement
WhiteswanTV Footer