ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വായെ തകർത്ത് ആതിഥേയരായ യുഎസ്എയ്ക്ക് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ പരാഗ്വായെ തോൽപിച്ചത്. ഫോലെരിൻ ബലോഗൺ ഇരട്ട ഗോൾ നേടി. ജിയോവാനി റെയ്നയാണ് മറ്റൊരു ഗോൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.മൗറീഷ്യയോ പാരഗ്വായ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ മറ്റൊരു ആതിഥേയരായ കാനഡ ബോസ്നിയയ്ക്കെതിരെ 1-1 ന്റെ സമനില വഴങ്ങി. 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയുടെ സമനില ഗോൾ നേടിയത്. 21-ാം മിനിറ്റിൽ ജോവോ ലൂക്കിച്ചാണ് ബോസ്നിയയ്ക്കായി ഗോൾ അടിച്ചത്.





