Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓട്ടത്തിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവറെ യാത്രക്കാരൻ മുഖത്തടിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട്– അടൂർ സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ സതീഷ് (46)നാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിലായിരുന്നു സംഭവം. അടികൊണ്ടിട്ടും നിയന്ത്രണം നഷ്ടപ്പെടുത്താതെ ഡ്രൈവർ ബസ് ഓടിച്ചതിനാൽ വലിയ അപകടം ഒഴിവായി.

കോട്ടയ്ക്കലിൽ നിന്നാണ് യാത്രക്കാരൻ ബസിൽ കയറിയത്. ഇയാൾ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയും എ.ആർ. ക്യാമ്പിലെ പോലീസുകാരനാണെന്നും ഡ്രൈവറും കണ്ടക്ടറും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എഫ്.ഐ.ആറിൽ ഇയാളെ “കണ്ടാൽ അറിയാവുന്ന ആൾ” എന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബസ് പേഴയ്ക്കാപ്പിള്ളിയിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ സ്ഥലം വാഴപ്പിള്ളി ആണോ എന്ന് ചോദിച്ചതാണ് തുടക്കത്തിൽ തർക്കത്തിന് കാരണമായത്. പിന്നീട് ബസ് മുന്നോട്ട് പോയതിന് ശേഷം ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബെൽ അടിച്ചതോടെ തർക്കം രൂക്ഷമായി. ഇതിന് പിന്നാലെയാണ് ഡ്രൈവറെ ആക്രമിച്ചത്.

സംഭവ സമയത്ത് പൊലീസ് സ്ഥലത്തെത്തി. എന്നാൽ യാത്രക്കാരൻ ഡ്രൈവർ തന്നെ ആക്രമിച്ചതാണെന്ന് ആരോപിച്ചതോടെ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായി. പിന്നീട് മറ്റ് യാത്രക്കാർ ഡ്രൈവറുടെ വാദം ശരിവെച്ചതോടെ സ്ഥിതി വ്യക്തമാകുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ചില യാത്രക്കാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഡ്രൈവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാരെ മറ്റൊരു ബസിൽ യാത്ര തുടർന്നു. സംഭവം കെഎസ്ആർടിസി അധികൃതരെ അറിയിക്കുകയും വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർക്കാൻ ശ്രമിച്ചെന്ന സൂചനയുണ്ടെങ്കിലും, കെഎസ്ആർടിസി അധികൃതർ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ല. കേസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer