Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിനോദിനിക്ക് സഹായം മുടങ്ങില്ല; പണം നൽകാൻ വകുപ്പിന് നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കുടിശിക ഉൾപ്പെടെ ഉടൻ വിതരണം ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകി.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയിലൂടെ പ്രതിമാസം 4000 രൂപ നൽകാനായിരുന്നു മുൻ എൽഡിഎഫ് സർക്കാർ തീരുമാനം. ആദ്യ രണ്ട് മാസം തുക ലഭിച്ചെങ്കിലും പിന്നീട് നാലു മാസത്തോളമായി സഹായം മുടങ്ങിയിരുന്നു.

വിനോദിനിയും കുടുംബവും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ഇതോടെ കുടിശിക തുക ഉടൻ നൽകാൻ നിർദേശം നൽകി.

ധനസഹായം മുടങ്ങിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക ഉടൻ തീർക്കുമെന്ന് വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു. വിനോദിനിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ഈ സഹായം തുടരുന്നതായും സർക്കാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix