കോഴിക്കോട്: എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിയായ അനഘയ്ക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഷൂ ധരിച്ചപ്പോൾ ഉള്ളിൽ പാമ്പ് ഉണ്ടെന്ന് യുവതി ശ്രദ്ധിച്ചു. ഉടൻ തന്നെ ഷൂ ഊരിമാറ്റിയെങ്കിലും അതിനിടെ പാമ്പ് കടിയേറ്റതായി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവതിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ നിരീക്ഷിച്ചുവരികയാണ്.





