സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ ബംഗീ ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് തള്ളിയിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിക്കാണ് ദാരുണാന്ത്യം. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
ചാടുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ജീവനക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും, സേഫ്റ്റി റോപ്പ് യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു ചെറിയ പിഴവ് പോലും ജീവൻ നഷ്ടപ്പെടുത്തിയേക്കാവുന്ന തരത്തിലുള്ള വിനോദങ്ങളാണ് ബംഗീ ജംപിങ് പോലുള്ളവ.
🔥🚨LATEST: Footage has released of the moment the 21-year-old woman was accidentally killed when Entre Cordas workers forgot to attach her safety rope and and threw her off the the “Skeleton Bridge” in Limeira, a city in Brazil’s São Paulo state. pic.twitter.com/HBPYXJxcfs
— Dom Lucre | Breaker of Narratives (@dom_lucre) June 13, 2026






