കാൻസസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം അർജന്റീന ആരാധകർ. അൽജീരിയ്‌ക്കെതിരായ മത്സരത്തിൽ 3–0 നാണ് ടീമിന്റെ വിജയം. മൂന്നു ഗോളും പിറന്നത് സാക്ഷാൽ ലയണൽ മെസ്സിയുടെ കാലിൽ നിന്നാണ് പിറന്നത്. ആറാം ലോകകപ്പ് കളിക്കുന്ന മെസ്സി ടൂർണമെന്റിൽ നേടുന്ന ആദ്യ ഹാട്രിക്കാണ് ഇത്. എന്നാൽ ഇതിനിടെ മെസ്സിയെ ചുറ്റിപ്പറ്റി ഒരു വിവാദവും പുകയുന്നുണ്ട്.
മത്സരത്തിനിടെ അൽജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ ഫൗൾ ചെയ്തിട്ടും മെസ്സിക്ക് റെഡ് കാർഡ് നൽകിയില്ലെന്നതാണ് ആരോപണം. 17-ാം മിനിറ്റിൽ മെസ്സി അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പന്തിനായുള്ള പോരാട്ടത്തിനിടെ അൽജീരിയൻ ക്യാപ്റ്റൻ കൂടിയായ ഐസ മാൻഡിയുടെ കാലിന്റെ പിൻഭാഗത്ത് മെസ്സിയുടെ ബൂട്ടിന്റെ സ്റ്റഡ്സ് കൊള്ളുകയായിരുന്നു. മത്സരം നിയന്ത്രിച്ച റഫറിയായ പോളിഷ് താരം ഷിമോൺ മാർസിനിയാക് അൽജീരിയയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് നൽകിയെങ്കിലും മെസ്സിക്ക് മഞ്ഞ കാർഡ് പോലും നൽകാൻ തയാറായില്ല. ഗുരുതരമായ ഫൗൾ ആണെന്നും മെസിക്ക് റെഡ് കാർഡ് തന്നെ നൽകേണ്ടിയിരുന്നു എന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്.
Messi just got away with an absolutely DISGUSTING challenge to an Algeria defenders leg.
— Banter FC (@FCBanter_) June 17, 2026
Red card or not?pic.twitter.com/2ZU2B5j4oH






