തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച പരിഗണന. 1477 കോടി രൂപയാണ് മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിലെ ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് പ്രാധാന്യം നല്‍കും. പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉറപ്പാക്കും. റാഗിങ് തടയാന്‍ സിദ്ധാര്‍ത്ഥ ആന്റി റാഗിങ് ആപ്പ് നിര്‍മ്മിക്കും.
ഓപ്പറേഷന്‍ തൂഫാന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എക്‌സൈസ് ഓഫീസുകളില്‍ ലഹരി പരിശോധനയ്ക്ക് സംവിധാനങ്ങള്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ അവള്‍ക്കൊപ്പം എന്ന പേരില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. പട്ടാമ്പി, എടപ്പാള്‍ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കും.






