പുതിയ വരുമാനം മാർഗങ്ങൾ കണ്ടെത്താൻ കേരളത്തിന്റെ തീരദേശം ഉപയോഗിക്കും. മിഷൻ സമുദ്ര- കേരളത്തെ പോർട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയാക്കും. ഇതിന് 400 കോടി. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. തീരദേശത്തുള്ളവർക്ക് ഇത് ഗുണമാകും. കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ വികസിപ്പിക്കും.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: പദ്ധതിയുടെ പ്രാരംഭ ചിലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ പ്രാഥമികമായി വകയിരുത്തി.
ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന – 2076 കോടി
ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ്- 100 കോടി
വിദ്യാഭ്യാസത്തിന് 1477 കോടി, ഓപ്പറേഷൻ തൂഫാന് 10 കോടി
കായിക, യുവജന മേഖലയ്ക്ക് 177 കോടി
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും
ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ.
വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി രൂപ
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.
വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.
മലയാളം എഐ സംരംഭം ആരംഭിക്കും, 10 കോടി രൂപ മാറ്റിവെയ്ക്കും
സംരംഭകർക്ക് സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.
റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനിറൽസിന് 100 കോടി, സതേൺ കേരള കോറിഡോറിന് 50 കോടി രൂപയും വകയിരുത്തി.
ഭിന്നശേഷിക്കാർക്ക് പൊതു ഇടങ്ങളിൽ റാംപ് അടക്കമുള്ള സൗകര്യങ്ങൾ
ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംപർ – ശാസ്ത്ര ബോധം വളർത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി വകയിരുത്തി.
ഗതാഗത മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉൾനാടൻ ജല ഗതാഗതം ഉൾപ്പെടെ മെച്ചപ്പെടുത്താൻ പദ്ധതിയൊരുക്കും
ആദിവാസികൾക്ക് ചികിത്സാ പദ്ധതി നടപ്പാക്കും. 40 കഴിഞ്ഞവർക്ക് രോഗ നിർണയം വേഗത്തിലാക്കാൻ പ്രത്യേക സെന്ററുകൾ ആരംഭിക്കും.
കൊച്ചിയിൽ ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി: തൃശ്ശൂരിൽ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എം.ടി വാസുദേവൻ നായർ കൾച്ചറൽ പാർക്ക്: കോഴിക്കോട് നഗരത്തിൽ പുതിയ സ്മാരക കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എൻഡോസൾഫാൻ ബാധിതർക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.





