തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം എംജി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിൽ എത്തിയ ഇഡി സംഘം ഇന്ന് രാവിലെ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് നടപടി തുടരുന്നതെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.






