ചായക്ക് കടുപ്പം കൂട്ടാൻ കൂടുതൽ സമയം തിളപ്പിക്കുന്നവരുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയുകയാണ് വിദഗ്ധർ. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാവും അസിഡിറ്റി ഉണ്ടാകുന്നു. ചായയുടെ പോഷകഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളുന്നതും വില്ലനാകുന്നു.
പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് ചായക്ക് ചവർപ്പ് രുചി നൽകും. അമിതമായി തിളപ്പിക്കുന്നത് പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും, ഒപ്പം പുകയുടെ ചുവയും വരും. ഉയർന്ന താപനിലയില്‍ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.






