Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അബുദാബി- നവി മുംബൈ; പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 15 മുതൽ അബുദാബി–നവി മുംബൈ സെക്ടറിലാണ് സർവീസ് ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളായിരിക്കും ഉണ്ടാകുക. ജൂലൈ 29 മുതൽ ഇത് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള ബുക്കിംഗ് ചാനലുകൾ വഴി ടിക്കറ്റുകൾ ലഭ്യമാകും. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 5.45ന് അബുദാബിയിൽ നിന്ന് പുറപ്പെടും. നവി മുംബൈയിൽ നിന്ന് രാവിലെ 2.55നാണ് തിരിച്ചുള്ള സർവീസ്. ജൂലൈ 29 മുതൽ ഞായറാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കും.

അബുദാബിക്ക് പുറമേ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുകയാണ്. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവീസുകൾ നിലവിലുണ്ട്. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി സുഖപ്രദമായ സീറ്റുകളും ഭക്ഷണ സേവനങ്ങളും ഉൾപ്പെടുന്ന പുതിയ ക്യാമ്പെയിനും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer