Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: air india airlines

അബുദാബി- നവി മുംബൈ; പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

കൊച്ചി: മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 15 മുതൽ അബുദാബി–നവി മുംബൈ സെക്ടറിലാണ് സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളായിരിക്കും ഉണ്ടാകുക. ജൂലൈ 29 മുതൽ ഇത് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള ബുക്കിംഗ് ചാനലുകൾ വഴി ടിക്കറ്റുകൾ ലഭ്യമാകും. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 5.45ന് അബുദാബിയിൽ നിന്ന് […]
Read more

വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാതെ തിരിച്ചിറക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ദില്ലി–സാൻ ഫ്രാൻസിസ്കോ വിമാനം സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. 230 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട എഐ173 വിമാനം എട്ട് മണിക്കൂറിലധികം യാത്ര ചെയ്ത ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദില്ലിയിലേക്ക് തിരിച്ചെത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. ചൈനീസ് വ്യോമാതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനത്തിലെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ (TCAS) സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ച് വിമാനം മടക്കുകയായിരുന്നു. […]
Read more

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ

ന്യൂഡൽഹി: ഇന്ധന വിലക്കയറ്റത്തെ തുടർന്ന് ആഭ്യന്തര സർവീസുകളിൽ നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കമ്പനി നേരത്തെ അന്താരാഷ്ട്ര സർവീസുകളും കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യവും ഇന്ധനച്ചെലവിലെ വർധനയും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. സർവീസുകൾ റദ്ദാക്കൽ അല്ലെങ്കിൽ ക്രമീകരണങ്ങൾ കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യം […]
Read more

കണ്ണൂരിലേക്കുള്ള വിമാനം ടേക്ക്ഓഫിനിടെ എഡ്ജ് ലൈറ്റിൽ ഇടിച്ച് അപകടം

ന്യൂഡൽഹി: മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫിനിടെ അപകടം. ബോയിങ് 737-800 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവമാണ് റിപ്പോർട്ട് ചെയ്തത്. മെയ് 15-ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനം റൺവേയിലെ എഡ്ജ് ലൈറ്റുകളിൽ ഇടിക്കുകയായിരുന്നു. നിരവധി ലൈറ്റുകൾ തകർന്നതായും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ ഉടൻ വിമാനം നിർത്തി. വിമാനത്തിന്റെ നോസ് ഗിയറിനും ടയറിനും കേടുപാടുകൾ സംഭവിച്ചതായും ഹൈഡ്രോളിക് […]
Read more

റൺവേയിൽ തട്ടി എയർ ഇന്ത്യ വിമാനം; സർവീസ് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം പരിശോധനയ്ക്കായി പാർക്ക് ചെയ്തിരിക്കുകയാണ്. AI2651 എന്ന എയർ ഇന്ത്യ വിമാനമാണ് സംഭവത്തിൽ ഉൾപ്പെട്ടത്. ഇതിന്റെ പിന്നാലെ ഡൽഹിയിലേക്കുള്ള തിരിച്ചുള്ള ഇന്നത്തെ സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നതായും, അതിനാൽ ശക്തമായ വായുചുഴി രൂപപ്പെട്ടതായും […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ കസ്റ്റം ഡിസൈനിലുള്ള 140 ബോയിംഗ് വിമാനം ഇന്ത്യയിലെത്തി

കൊച്ചി: ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കസ്റ്റ്‌മൈസ് ചെയ്തു വാങ്ങിയ പുതിയ ബോയിംഗ് വിമാനം ഇന്ത്യലെത്തി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങുന്ന 51-ാമത് ബി737-8 ലൈന്‍ ഫിറ്റ് വിമാനമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. സിയാറ്റിലിലെ ബോയിംഗിന്റെ കേന്ദ്രത്തില്‍ നിന്നെത്തിയ വിമാനത്തിന്റെ ഉള്‍ഭാഗം മികച്ച യാത്രാനുഭവം ഒരുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പുതുവര്‍ഷത്തില്‍ ഈ വിമാനത്തിന്റെ സര്‍വീസ് ആരംഭിക്കും. കൂടുതല്‍ യാത്രാസുഖം നല്‍കുന്ന സീറ്റുകള്‍, വിശാലമായ ലെഗ്‌റൂം, ഓരോ സീറ്റിലും […]
Read more

മലബാര്‍ ചിക്കന്‍ കറി മുതല്‍ അന്താരാഷ്ട്ര വിഭവങ്ങളള്‍ വരെ; എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു

കൊച്ചി: ഇന്ത്യയുടെ വൈവിദ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യന്‍ രുചികളും അന്താരാഷ്ട്ര വിഭവങ്ങളും ഉള്‍പ്പെടുത്തിയതാണ് പുതിയ മെനു. കേരളത്തിലെ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും ജാപ്പനീസ്, കൊറിയന്‍, യൂറോപ്പിയന്‍, പശ്ചിമേശ്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ (ഹീത്രോ), ന്യൂയോര്‍ക്ക്, മെല്‍ബണ്‍, സിഡ്നി, ടൊറന്റോ, […]
Read more
Advertisement
WhiteswanTV Footer