ന്യൂഡൽഹി: ഇന്ധന വിലക്കയറ്റത്തെ തുടർന്ന് ആഭ്യന്തര സർവീസുകളിൽ നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കമ്പനി നേരത്തെ അന്താരാഷ്ട്ര സർവീസുകളും കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യവും ഇന്ധനച്ചെലവിലെ വർധനയും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
സർവീസുകൾ റദ്ദാക്കൽ അല്ലെങ്കിൽ ക്രമീകരണങ്ങൾ കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യം കുറയ്ക്കാൻ മുൻകൂട്ടി അറിയിപ്പുകൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.






