ന്യൂഡല്‍ഹി: കനത്ത നഷ്ടത്തിൽ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകൾ. കനത്ത വില്‍പന സമ്മര്‍ദമാണ് ഫണ്ടുകളെ സ്വാധീനിച്ചത്. രണ്ട് ഫണ്ടുകളിലും ആറ് ശതമാനത്തിലേറെ നഷ്ടമുണ്ടായി. ഐടി ഓഹരികളില്‍ ഉണ്ടായ വിൽപ്പന സമ്മര്‍ദമാണ് വിപണികളൈ സ്വാധീനിച്ചത്. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും ഇടിഎഫ് ഫണ്ടുകളെ സ്വാധീനിച്ചു. ഇത് മാത്രമല്ല, പ്രമുഖ കമ്പനികളുടെയെല്ലാം ഇടിഎഫുകൾ നഷ്ടത്തിലാണ്.
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവാണുണ്ടായത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെയാണ് നേരിയ വര്‍ധന. ഇതോടെ പവന് 1,07,120 രൂപയായി. ഗ്രാമിന് 13,390 രൂപയുമായി. പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് ഇറാന്‍ യുദ്ധം യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് വിലയിരുത്തല്‍. ഈയൊരു സാഹചര്യത്തില്‍ പലിശനിരക്ക് ചിലപ്പോള്‍ ഉയര്‍ത്തേണ്ടി വരുമെന്ന സൂചനയും യുഎസ് കേന്ദ്രബാങ്ക് നല്‍കി. ഇതോടെയാണ് സ്വര്‍ണവില ഇടിഞ്ഞത്.






