ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ ചിത്രമായ വിസിറ്റർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ മുരളീധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ ആണ് നിർമ്മിക്കുന്നത്. നീതു മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത് എന്ന സവിശേഷത കൂടി ഈ ചിത്രത്തിന് ഉണ്ട് .
ഛായാഗ്രഹണം എം.കെയുടേയും സംഗീതം അരുൺ മുരളീധരന്റേയുംതാണ്. നിധിൻ രാജ് ആരോൾ എഡിറ്റിംഗും റോണെക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ഭയവും ദുരൂഹതയും നിറഞ്ഞ അനുഭവമൊരുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ ‘വിസിറ്റർ’നെ കാത്തിരിക്കുന്നത്.





