Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി ഭീഷണി; 2 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അഫ്സൽ, മൻസൂർ എന്നിവരാണ് അറസ്റ്റിലായത്.

അനന്തപുരത്ത് വെച്ച് കാറിൽ ഉണ്ടായിരുന്ന യുവതിയെയും സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. യാത്രയ്ക്കിടെ സംഘം മദ്യം വാങ്ങാൻ 500 രൂപ ആവശ്യപ്പെട്ടതായും പിന്നീട് 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

കാറിൽ അതിക്രമിച്ച് കയറിയ സംഘം വാഹനം സീതാഗോളി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചു പോയി. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. ഈ സമയം സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

പിന്നീട് നടത്തിയ പരിശോധനയിൽ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് ഇടപെട്ട് യുവതിയെയും യുവാവിനെയും രക്ഷപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Advertisement
WhiteswanTV Footer