Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുംബൈയില്‍ ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. റെയിൽവേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പാമ്പിൻ കുഞ്ഞിനെ രക്ഷപെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലെ പ്ലാറ്റ്‌ഫോം നമ്പർ രണ്ടിൽ ട്രെയിൻ എത്തിയപ്പോഴാണ് എഞ്ചിൻ ക്യാബിനിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ലോക്കോ പൈലറ്റായ എന്‍ കെ പര്‍സോയയാണ് ആദ്യം പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് ഇദ്ദേഹം സഹപ്രവർത്തകരെയും റെയിൽവേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ അഭിഷേക് അശോക് താവ്രേ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പെരുമ്പാമ്പിൻ കുഞ്ഞിനെ എഞ്ചിനിൽ നിന്ന് പുറത്തെടുത്തത്.

രക്ഷപ്പെടുത്തിയ പാമ്പിനെ ആരോഗ്യനില പരിശോധിച്ച ശേഷം സമീപ വനമേഖലയിൽ തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെ അപകടസാധ്യത ഒഴിവാക്കാൻ കഴിഞ്ഞതായും റെയിൽവേ അധികൃതർ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രക്ഷാപ്രവർത്തന സംഘത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

Advertisement
WhiteswanTV Footer