ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് തോല്‍വികളിലെ തെറ്റ് തിരുത്തല്‍ രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. ചിലര്‍ക്ക് പാര്‍ലമെന്ററി മോഹം വര്‍ധിച്ചതായും പലരും മറുകണ്ടം ചാടിയതായും ജി സുധാകരനും ടി കെ ഗോവിന്ദനും അടക്കം ഇതിന്റെ ഉദാഹരണമാണെന്നും തെറ്റ് തിരുത്തല്‍ രേഖയില്‍ പറയുന്നു.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമാണെന്ന് നേരത്തെ പിബി വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന്, കേരളത്തിലെ തോല്‍വി സംബന്ധിച്ച വിശദമായ ചര്‍ച്ച ജൂലൈ 11 മുതല്‍ മൂന്നു ദിവസം ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബി കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിബി അംഗീകരിച്ച ഈ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യും. ബംഗാളിലെ സ്ഥിതിയും ചർച്ച ചെയ്യും.





