തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്നേശ്വരി (27) ആണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിരുന്ന വിഘ്നേശ്വരിക്ക് മക്കളില്ലാത്തതിന്റെ പേരിൽ മാനസിക വിഷമമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭർത്താവിന്റെ വിഴിഞ്ഞത്തെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






