തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘വി മാർട്ട്’ എന്ന സ്ഥാപനത്തിൽ നിന്ന് ഷവർമ കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് പത്തോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഷവർമ കഴിച്ചവർക്ക് ശ്വാസംമുട്ടൽ, ഛർദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി സ്ഥാപനം അടപ്പിച്ചു. കടയ്ക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




