Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീറും വാശിയും ആവോളം, ഒടുവിൽ എംബാപ്പെ ​ഗോളിൽ പരാ​ഗ്വയെ വീഴ്ത്തി ഫ്രാൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫിലഡാൽഫിയ: ആവശ്യത്തിലധികം തീപ്പൊരി ചിന്തിയ പോരിൽ പരാ​ഗ്വെയെ ഒറ്റ ​ഗോളിൽ വീഴ്ത്തി മുൻ ചാംപ്യൻമാരായ ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ. ക്യാപ്റ്റൻ കിലിയൻ എംബാപ്പെ നേടിയ ഒറ്റ ​ഗോൾ ബലത്തിലാണ് ഫ്രാൻസ് ജയിച്ചു കയറിയത്. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. ഫ്രാൻസ് പന്ത് കൈവശം വെച്ച് കളിച്ച് അവസരം സൃഷ്ടിച്ചെങ്കിലും ​ഗോൾ നേടാനായിരുന്നില്ല.

പരാ​ഗ്വെ ഫ്രഞ്ച് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. കിട്ടിയ അവസരങ്ങളിൽ അവരുടെ മുന്നേറ്റനിര ഫ്രഞ്ച് ബോക്‌സിൽ അപകടം വിതച്ചു. 28ാം മിനിറ്റിൽ ഡീഗോ ഗോമസ് ഗോളിനടുത്തെത്തിയിരുന്നെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം ആദ്യപകുതിയുടെ അവസാനം മത്സരം പരുക്കനായി മാറുന്നതും കണ്ടു. എംബാപ്പെയെ പരാ​ഗ്വെ താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് തർക്കത്തിന് വഴിവെച്ചു. മത്സരത്തിനിടെ 2 തവണയാണ് കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്നു തോന്നിച്ചത്. ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ തർക്കമുണ്ടായി.

രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. എംബാപ്പെയും ഡെംബെലെയും കൂടുതൽ മുന്നേറ്റങ്ങൽ നടത്തി. പര​ഗ്വെയ്ക്ക് തിരിച്ചടി സമ്മാനിച്ച് 70ാം മിനിറ്റിൽ റഫറി പെനാൽറ്റി വിധിച്ചു. എംബാപ്പെയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എംബാപ്പെ കൃത്യമായി അത് ലക്ഷ്യത്തിലെത്തിച്ചു.

Advertisement
WhiteswanTV Footer