കൊച്ചി: കൊച്ചിയിൽ എംഡിഎംഎ കൈവശം സൂക്ഷിച്ച കേസിൽ സിനിമാ പ്രൊഡക്ഷൻ കൺട്രോളർ അറസ്റ്റിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 5.6 ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരിമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ കേസെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇന്നലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിശാൽ സോമനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.














