Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. അക്കുടു എന്ന പേരിലും അരുൺ അറിയപ്പെട്ടിരുന്നു. അരുണിന്റെ സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ വലിയ ഇരുമ്പ് ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ശക്തിയിൽ ബൈക്ക് ബാരിക്കേഡ് തകർത്ത് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീണു. കമ്പികൾക്കിടയിൽ കുടുങ്ങിയ അരുൺ കൃഷ്ണയെ നാട്ടുകാരാണ് പുറത്തെടുത്തത്. എന്നാൽ സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മൃതശരീരം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Advertisement
WhiteswanTV Footer