ഫുട്ബോൾ ലോകകപ്പ് വേദിയിൽ മലയാളികളുടെ സ്വന്തം മോഹൻലാലും. അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ആവേശകരമായ മത്സരം കാണാൻ സ്റ്റേഡിയത്തിലെ ഗാലറിയിൽ മോഹൻലാൽ എത്തിയത് ആരാധകർക്കിടയിലും വലിയ ആവേശമായി മാറി.
നടനും സംവിധായകനുമായ ആര്യൻ ഗിരിജ വല്ലഭനാണ് മോഹൻലാൽ സ്റ്റേഡിയത്തിൽ ഇരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേക്കബ് ബാബു പകർത്തിയ വിഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ‘ഒരു ഐക്കോണിക് കാഴ്ച. സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ ലാലേട്ടൻ. ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ (മെസ്സി) കാണാൻ എത്തിയ നിമിഷം,’ എന്നാണ് ആര്യൻ കുറിച്ചത്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കളി നേരിൽ കാണാൻ ലാലേട്ടൻ എത്തിയത് സിനിമാപ്രമേകിൾക്കും കൗതുകമായി. ‘ഒരു ഗോട്ട് മറ്റൊരു ഗോട്ടിനെ കാണാൻ എത്തുന്നു’ എന്നാണ് ആരാധകർ ഈ നിമിഷത്തെ വിശേഷിപ്പിക്കുന്നത്.











