Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്; ജയിലില്‍ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ഇതാദ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി ബിജെപി അംഗം ആര്‍ സുഗതന്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വിയ്യൂര്‍ ജയിലില്‍ വെച്ചാണ് സത്യപ്രതിജ്ഞ. കാപ്പാ കേസില്‍ സുഗതന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുക. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരാള്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. കാപ്പാ കേസില്‍ തടവിലാണ് സുഗതന്‍. ഹൈക്കോടതിയാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടത്താന്‍ ഉത്തരവിട്ടത്. വധശ്രമക്കേസും പൊലീസിനെ ആക്രമിച്ച കേസും സുഗതനു മേലുണ്ട്. നേരത്തെ വധശ്രമക്കേസില്‍ നെടുമങ്ങാട് കോടതി സത്യപ്രതിജ്ഞയ്ക്കായി സുഗതന് ഉപാധികളോടെ ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്തശേഷം തിരികെ രാത്രിയോടെ ജയിലില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കാപ്പാ കേസുള്ളതിനാല്‍ ഹൈക്കോടതി ജാമ്യം അനുവദിക്കാതെ സുഗതന് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നില്ല.

Advertisement
WhiteswanTV Footer