Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എത്ര ഉറങ്ങിയാലും കണ്ണിന് താഴെ ഡാർക്ക് സർക്കിൾസ്? കാരണം ഇതെല്ലാം ആകാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണിന് താഴെയുള്ള കറുത്ത പാടിനെ മിക്കവരും ഉറക്കക്കുറവിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ദിവസവും എട്ട്-ഒൻപതു മണിക്കൂർ ഉറങ്ങിയിട്ടും കണ്ണിന് താഴെയുള്ള കറുപ്പ് മാറാത്തവർ നിരവധിയാണ്. ഉറക്കം മാത്രമല്ല, ജനിതകം മുതൽ ജീവിതശൈലിയുടെ മറ്റ് പല ഘടകങ്ങളഉം കണ്ണിന് താഴത്തെ ഡാർക്ക് സർക്കിളിന് പിന്നിലുണ്ടാകാം. ശരീരത്തിലെ ഏറ്റവും നേർത്ത ഭാ​ഗമാണ് കണ്ണിന് ചുറ്റുമുള്ള ചർമം. അതുകൊണ്ട് അവിടെയുള്ള രക്തക്കുഴലുകൾ, പി​ഗ്മെന്റേഷൻ, കൊഴുപ്പ് കുറയൽ, വാർദ്ധക്യം തുടങ്ങിയ മാറ്റങ്ങൾ വളരെ എളുപ്പത്തിൽ പ്രകടമാകാം. ജനറ്റിക്കലായി ഇത് വരുന്നവർക്ക് മാറ്റിയെടുക്കുക എളുപ്പമല്ല.

വാർധക്യവും ഒരു കാരണമാണ്. പ്രായം കൂടുമ്പോൾ ചർമത്തിലെ കൊളാജനും ഇലാസ്റ്റിനും കുറയുന്നു. അത് കണ്ണിന് താഴെയുള്ള ചർമം കൂടുതൽ നേർത്തതാകുകയും രക്തക്കുഴലുകൾ വ്യക്തമായി കാണപ്പെടുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് പാളി കുറഞ്ഞതോടെ കണ്ണിന് താഴെ കുഴിഞ്ഞ നിലയിൽ കാണാം.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ഹീമോഗ്ലോബിൻ കുറയുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി കണ്ണിന് താഴെയുള്ള ഭാഗം കൂടുതൽ ഡാർക്ക് ആയി തോന്നാം. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് സാധാരണമാണ്.

കണ്ണിൽ ചൊറിച്ചിലോ ക്ഷീണമോ തോന്നുമ്പോൾ പലരും കണ്ണ് തിരുമ്മാറുണ്ട്. ഇത് ചർമത്തിൽ വീക്കം, പിഗ്മെന്റേഷൻ, ചെറു രക്തക്കുഴലുകളുടെ കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകാം.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കും. അപ്പോൾ കണ്ണുകൾ കുഴിഞ്ഞതായി തോന്നുകയും ഡാർക്ക് സർക്കിൾ കൂടുതൽ പ്രകടമാകുകയും ചെയ്യും.

കമ്പ്യൂട്ടർ, മൊബൈൽ, ടാബ്ലെറ്റ് എന്നിവ ദീർഘനേരം ഉപയോഗിക്കുന്നത് കണ്ണുകൾക്ക് അമിത സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കാൻ കാരണമായി ഡാർക്ക് സർക്കിളുകൾ കൂടുതൽ ശ്രദ്ധേയമാക്കാം. പോഷകക്കുറവുകളും ഒരു കാരണമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer