Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു; ഒൻപത് പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബിൽഡിംഗിലാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ അപകടമുണ്ടായത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

കാലപ്പഴക്കമാണ് കെട്ടിടം തകർന്നുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അധികൃതർ അറിയിച്ചു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപന അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

നാലുനിലകളിലായി 48 മുറികളുള്ള കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ വലിയ വിള്ളൽ രൂപപ്പെട്ടതിന്റെ ശബ്ദം കേട്ടതായി താമസക്കാർ പറഞ്ഞു. തുടർന്ന് ചിലരെ ഒഴിപ്പിച്ചെങ്കിലും മറ്റുചിലർ കെട്ടിടത്തിൽ തന്നെ തുടരുകയായിരുന്നു. ഇതിനുശേഷമാണ് രാത്രി 11.30ഓടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ദുരന്തമുണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer