മൂന്ന് യുവദമ്പതിമാരുടെ ജീവിത കഥ പറയുന്ന ഹ്യൂമർ ഫാമിലി ഡ്രാമ , ധ്യാൻ ശ്രീനിവാസൻ്റെ ഏറ്റവും പുതിയ ചിത്രം “വിവാഹ് ” ൻ്റെ ട്രെയിലർ പുറത്തുവിട്ട് ടീം. ധ്യാൻ ശ്രീനിവാസനെ കൂടാതെ അനീഷ് ഗോപാൽ, ധ്രുവൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആണ്. അഭിഷേക് ശ്രീകുമാര്‍, ശ്രുതി ജയന്‍, നയ്ര നിഹാര്‍, അര്‍ച്ചന വിവേക്, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ ലറിൽ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മൂന്ന് യുവദമ്പതിമാരിയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ ആണ് തുടക്കും,ആദ്യ പകുതിയിൽ ഹ്യൂമർ ഫാമിലി മൂവിയായി തോന്നുമെങ്കിലും രണ്ടാം പകുതിയിൽ കഥ മാറുന്നു. ആക്ഷൻ സ്റ്റണ്ട് ,എല്ലാം ഉൾപ്പെട്ട ഒരു സീരിയസ് സസ്പെൻസ് ഭാഗമായാണ് രണ്ടാം പകുതി അവസാനിക്കുന്നത്. “വിവാഹ് “ഒരു ഫുൾ ഹ്യൂമർ ഫാമിലി സസ്പെൻസ് ത്രില്ലർ ജോണറിൽ പെടുത്താമെന്ന് ട്രെയിലർ കാണിച്ച് തരുന്നു. ചിത്രം ഈ മാസം 7ന് തിയേറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റിൻ്റെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിജിതനായ അഭിഷേക് ശ്രീകുമാറിന്‍റേതാണ് ചിത്രത്തിന്‍റെ രചന. “വിവാഹ് ” ൻ്റെ സംവിധാനം ബ്ലെസണ്‍ എല്‍ സയാണ്.സെല്‍റിന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സെല്‍വം പൊന്നൈയന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോണി ശശിധരന്‍ ആണ് ഛായാഗ്രഹണം.
ഹനാന്‍ ഷാ, വിഷ്ണു കൃഷ്ണന്‍, അനന്ത ഗോപന്‍, റിതു കൃഷ്ണന്‍, കൃഷ്ണ പ്രിയ, അരുണ്‍ മുരളീധരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മ്യൂസിക് ലേബല്‍ സരിഗമ ആണ്. മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.ചിത്രത്തിലെ തന്നെ നടൻ ആയ അനീഷ് ഗോപാലിൻ്റെ തന്നെ ഡിസൈനിംഗ് കമ്പനി ആയ യെല്ലോ ടൂത്ത് ആണ് ചിത്രൻ്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.




