Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാണാതായ മകനെ കണ്ടെത്തണം; കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ അമ്മയുടെ കുത്തിയിരിപ്പ് സമരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വള്ളം മറിഞ്ഞ് ഏഴ് ദിവസം മുമ്പ് കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രേഷ്മയുടെ ഭർത്താവ് രാധാകൃഷ്ണൻ, അച്ഛൻ രാജീവൻ, മകൻ ഗൗതം കൃഷ്ണ എന്നിവർ കടലിൽപ്പെട്ടിരുന്നു. രാധാകൃഷ്ണന്റെയും രാജീവന്റെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തിയെങ്കിലും ഗൗതം കൃഷ്ണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ മുതൽ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് രേഷ്മ പ്രതിഷേധം അവസാനിപ്പിച്ചത്.

ഗൗതം കൃഷ്ണയെ കണ്ടെത്താൻ നാവികസേനയുടെ സഹായം ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്നും വ്യോമനിരീക്ഷണം പേരിന് മാത്രമാണെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഒരേ കുടുംബത്തിലെ മൂന്ന് പേർ അപകടത്തിൽപ്പെട്ടിട്ടും അധികൃതർ വേണ്ടവിധം ഇടപെട്ടില്ലെന്നും ഇവർ പരാതിപ്പെട്ടു. ഇതിനിടെ ഗൗതത്തിന്റെ സുഹൃത്തുക്കൾ സ്വന്തം നിലയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരച്ചിൽ ശക്തമാകാത്തതോടെയാണ് രേഷ്മ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി.ഐ. ഡി. ഗോപിയുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് രേഷ്മ അറിയിച്ചു. പഞ്ചായത്ത് അംഗം നിജാ അനിലും പ്രതിഷേധത്തിൽ ഒപ്പമുണ്ടായിരുന്നു.

തുടർന്ന് കൊല്ലം എ.സി.പി. എസ്. ഷാജിയും കരുനാഗപ്പള്ളി എ.സി.പി.യും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ തിരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ തീരുമാനമായി. വെള്ളിയാഴ്ച രാവിലെ ആറുമുതൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും അപകടസ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്ത് മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള തിരച്ചിലും നടത്തുമെന്ന് അധികൃതർ അറിയിച്ചു. നാവികസേനയുടെ സഹകരണവും ഉറപ്പുനൽകി. ഇതോടെയാണ് ഏകദേശം രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം രേഷ്മ അവസാനിപ്പിച്ചത്.

സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ, നാട്ടുകാർ എന്നിവരും രേഷ്മയ്ക്ക് പിന്തുണ അറിയിച്ച് പ്രതിഷേധസ്ഥലത്തെത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix