ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി ഉൾപ്പെടെ 11 ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള മത്സ്യതൊഴിലാളികളെയാണ് പിടികൂടിയത്.
രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുമ്പാണ് സംഘം മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഇന്നലെ വൈകുന്നേരത്തോടെ സമുദ്രാതിർത്തി കടന്നതിനെ തുടർന്നാണ് ശ്രീലങ്കൻ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്.
മത്സ്യതൊഴിലാളികളുടെ യാത്രാ രേഖകളും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ട് ശ്രീലങ്കൻ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ സമീപിച്ചതായാണ് വിവരം. കസ്റ്റഡിയിലുള്ളവരുടെ മോചനത്തിനായുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.


