Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആദ്യദിനം ശ്രീലങ്ക; സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച സ്കോറിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇലവന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെന്ന നിലയിലാണ്.

കെഷാര നുവാന്‍ത (9), ദിലും സദീര (1) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ രാവിന്ദു രാസന്ത, നിഷാന്‍ മധുഷ്ക, ക്യാപ്റ്റന്‍ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ശ്രീലങ്ക ഇലവന് കരുത്തായത്.

71 റണ്‍സെടുത്ത രാവിന്ദു രാസന്തയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. നിഷാന്‍ മധുഷ്ക 65 പന്തില്‍ 66 റണ്‍സും സൊണാല്‍ ദിനുഷ 71 പന്തില്‍ 52 റണ്‍സും നേടി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റ് നേടി.

എന്നാല്‍ സാരാന്‍ഷ് ജെയിന്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ആദ്യ ദിനം വിക്കറ്റ് നേടാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സാരാന്‍ഷ് ജെയിന്‍ 11 ഓവറില്‍ 54 റണ്‍സും സിറാജ് 13 ഓവറില്‍ 44 റണ്‍സും പ്രസിദ്ധ് കൃഷ്ണ എട്ട് ഓവറില്‍ 32 റണ്‍സും വഴങ്ങി.

പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് ഇന്ത്യ ആദ്യ ദിനം കളത്തിലിറങ്ങിയത്. മുന്‍കരുതല്‍ നടപടിയായി ഗില്ലിന് വിശ്രമം അനുവദിച്ചതായി ബിസിസിഐ അറിയിച്ചു. പകരം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ടീമിനെ നയിച്ചത്.

ഓഗസ്റ്റ് 15ന് ഗാലെയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ പരിക്കുകള്‍ ആശങ്കപ്പെടുത്തുകയാണ്. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായപ്പോള്‍, പകരം ആക്വിബ് നബി ടീമിലെത്തി. ഹാംസ്ട്രിംഗ് പരിക്കിനെ തുടര്‍ന്ന് വാഷിംഗ്ടണ്‍ സുന്ദറിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. കാല്‍വിരലിലെ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത സായ് സുദര്‍ശന്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix