ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും.
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നിർദേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
പേരുമാറ്റം ഔദ്യോഗികമായി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയുടെ ഭാഗമായാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.











