Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടകയിലെ KSRTC അപകടം; ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കർണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആർടിസി അപകടത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. അപകടവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയെന്നും ബസ് പഴക്കമുള്ളതല്ലെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ ജോലി ചെയ്തിരുന്നയാളാണ്. സൈൻ ഓൺ ചെയ്യുന്നതിന് മുമ്പ് 16 മണിക്കൂർ ഇടവേള ഉണ്ടായിരുന്നെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായി ഇക്കാര്യത്തിൽ വീഴ്ചയില്ലെന്നും ഇതുസംബന്ധിച്ച് ഉയരുന്ന ചില ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും സി.പി. ജോൺ പറഞ്ഞു.

ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിക്കാത്തതാണ് അപകടത്തിന് കാരണമെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അപകടത്തിന് തൊട്ടുമുൻപ് മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച മിഥിലേഷിനെ അന്നുതന്നെ ബെംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് നിയോഗിച്ചെന്നായിരുന്നു ആരോപണം. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്ന പതിവിന് വിരുദ്ധമായി താൽക്കാലിക ജീവനക്കാരനെയാണ് ബസ് ഓടിക്കാൻ നിയോഗിച്ചതെന്ന വിമർശനവും ഉയർന്നിരുന്നു.

ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ മിഥിലേഷും കണ്ടക്ടർ അരുണും മരിച്ചിരുന്നു. മിഥിലേഷ് താൽക്കാലിക ജീവനക്കാരനായിരുന്നുവെന്നും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. തുക വർധിപ്പിക്കുന്നത് പരിഗണിക്കും. താൽക്കാലിക ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലികമായെങ്കിലും ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്നും സി.പി. ജോൺ വ്യക്തമാക്കി.

അന്തർസംസ്ഥാന സർവീസുകൾക്കായി മുഴുവൻ പുതിയ ബസുകൾ നൽകാനുള്ള സാഹചര്യം നിലവിലില്ലെന്നും നിലവിലുള്ള ബസുകൾ നവീകരിക്കാൻ സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ചില ബസുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കണ്ടക്ടർ കം ഡ്രൈവർ സംവിധാനം നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ആശയം നല്ലതാണെന്നും ഭാവിയിലെ നിയമനങ്ങളിൽ മൾട്ടി ടാസ്‌ക് സംവിധാനം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവീസുകളുടെ ബസ് ഓപ്പറേറ്റിങ് സമയം വർധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix