Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓണം പ്രത്യേക സർവീസുകളുടെ റിസർവേഷൻ ആരംഭിച്ച് കെഎസ്ആർടിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ നടത്തുക. സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.

ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.

ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഔദ്യോഗിക www.keralartc.com വെബ്സൈറ്റ് വഴിയും ‘എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സാധ്യമല്ലാത്ത യാത്രക്കാർക്ക് സംസ്ഥാനത്തെ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.

കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെയും തിരിച്ചുള്ള സർവീസുകൾ ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെയുമാണ് നടത്തുക.

ഇതിന് പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവിൽ നിന്ന് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ട് ബസുകളും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും സർവീസ് നടത്തും.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സ് സർവീസും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എസി സർവീസുമാണ് ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചും സമാന രീതിയിൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഒരുക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix