Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊളംബിയയിൽ വൻ ഭൂചലനം; 132 മരണം, 1000ലധികം പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊളംബിയ: കൊളംബിയയെ നടുക്കിയ ശക്തമായ ഭൂചലനത്തിൽ 132 പേർ മരിച്ചു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഭൂചലനത്തെ തുടർന്ന് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ നൂറ്റാണ്ടിൽ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്നാണ് റിപ്പോർട്ട്. ആറ് പ്രവിശ്യകളിലായി വലിയ നാശനഷ്ടമാണ് ഉണ്ടായത്.

ഏകദേശം 1,575 വീടുകളും 18 ആരോഗ്യകേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. മൂന്ന് വിമാനത്താവളങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ആറ് വിമാനത്താവളങ്ങൾ അടച്ചിട്ടു. കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ജൂണിൽ അയൽരാജ്യമായ വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് കൊളംബിയയിൽ ശക്തമായ ഭൂചലനം ഉണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix