തിരുവനന്തപുരം: മാർത്താണ്ഡത്ത് ബി.എസ്.സി നഴ്സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉദിയൻകുളങ്ങര സ്വദേശിനിയായ അൻസിജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്ലഹേം കോളേജ് ഓഫ് നഴ്സിങിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് അൻസിജി. കോളേജിലെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അധികൃതർ അൻസിജിയുടെ ബാഗ് പരിശോധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മാനേജ്മെന്റ് പരസ്യമായി അപമാനിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് അൻസിജി കോളേജിലേക്ക് പോയതെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ മാർത്താണ്ഡം കരിങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


