Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ച് 3,000 കിലോമീറ്റർ വൈദ്യുതി ലൈൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ച് 3,000 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി ലൈൻ സ്ഥാപിക്കാൻ നീക്കം. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമായാണ് 2,000 മെഗാവാട്ട് ശേഷിയുള്ള അതിർത്തി കടന്നുള്ള വൈദ്യുതി ലൈൻ സ്ഥാപിക്കാൻ ആലോചിക്കുന്നത്. പദ്ധതി യാഥാർഥ്യമാക്കാൻ ഇന്ത്യയും സിംഗപ്പൂരും പ്രവർത്തിച്ചുവരികയാണെന്ന് കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപാദ് നായിക് വ്യക്തമാക്കി.

കരമാർഗം 3,000 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ

മണിപ്പുരിലെ ഇംഫാലിനെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന ഏകദേശം 3,000 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി പ്രസരണ ഇടനാഴിയാണ് പരിഗണനയിലുള്ളത്. മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ കരമാർഗം വൈദ്യുതി ലൈൻ കടന്നുപോകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യം

അതിർത്തി കടന്നുള്ള വൈദ്യുതി വ്യാപാരം സുഗമമാക്കുക, ശുദ്ധമായ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, മേഖലയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഇരുപതാമത് ഈസ്റ്റ് ഏഷ്യ എനർജി മന്ത്രിമാരുടെ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കവെയാണ് ശ്രീപാദ് നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

പുനരുപയോഗ ഊർജ വിന്യാസം, വൈദ്യുതി ശൃംഖലകളുടെ ഏകീകരണം, പ്രസരണ ആസൂത്രണം, ഊർജ സംഭരണം, ഹരിത ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലെ അറിവുകൾ പങ്കുവെക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, കേന്ദ്ര വൈദ്യുതി അതോറിറ്റി, ദേശീയ കാറ്റാടി ഊർജ സ്ഥാപനം, ദേശീയ സൗരോർജ സ്ഥാപനം തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളും ആസിയാൻ ഊർജ കേന്ദ്രവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങളിലേക്ക് വൈദ്യുതി ശൃംഖല വ്യാപിപ്പിക്കാൻ ഇന്ത്യ

വൈദ്യുതി വിതരണ ശൃംഖല അയൽരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ പദ്ധതി പരിഗണനയിലെത്തുന്നത്. നിലവിൽ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വൈദ്യുതി മേഖലയിൽ സഹകരണമുണ്ട്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യുതി വിതരണം ചെയ്യുന്നുമുണ്ട്.

ശ്രീലങ്കയുമായി വൈദ്യുതി ശൃംഖല ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ വൈദ്യുതി ശൃംഖലകളുമായി ഇന്ത്യയുടെ ശൃംഖല ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix