Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബം​ഗ്ലാദേശിന്റെ ജയത്തിൽ ഇന്ത്യ ഹാപ്പി! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റിൽ വന്ന മാറ്റങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ വിജയം സ്വന്തമാക്കിയ ബം​ഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി. ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിന്റെ ഐതിഹാസിക വിജയമാണ് അവർ സ്വന്തമാക്കിയത്. 23 വർഷം മുൻപ് ഇതേ ഡാർവിൻ പിച്ചിലാണ് ബം​ഗ്ലാദേശ് അവരുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ടത്. അതേ പിച്ചിൽ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്ര നേട്ടവും അവർ കുറിക്കുകയാണ്.

ജയത്തോടെ ബം​ഗ്ലാദേശ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. അവരുടെ വിജയ ശതമാനം 58.33ൽ നിന്നു 66.67 ആയി ഉയർന്നു. ബം​ഗ്ലാ​ദേശിനോടു പരമ്പരയിലെ ആദ്യ മത്സരം തോറ്റെങ്കിലും ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്നു. 77.77 ആണ് നിലവിലെ അവരുടെ വിജയ ശതമാനം. നേരിയ വ്യത്യാസത്തിലാണ് അവർ തലപ്പത്ത് നിൽക്കുന്നത്.

ദക്ഷിണാഫ്രിക്ക 75.00 വിജയ ശതമാനവുമായി രണ്ടാമത് നിൽക്കുന്നു. മൂന്നാം സ്ഥാനത്ത് ന്യൂസിലൻഡ്. അവർക്ക് 72.22 ആണ് വിജയ ശതമാനം. നാലാം സ്ഥാനത്ത് ബം​ഗ്ലാദേശും അ‍ഞ്ചാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യക്ക് നിലവിൽ 48.15 ആണ് വിജയ ശതമാനം. ഇന്ത്യയുടെ ഫൈനൽ മോഹങ്ങളുടെ സാധ്യത കുറച്ചുകൂടി വർധിപ്പിക്കുന്നതാണ് ബം​ഗ്ലാദേശിന്റെ വിജയം. നിലവിൽ ഇന്ത്യ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും ജയിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചാംപ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് ഇനി 9 ടെസ്റ്റ് പോരാട്ടങ്ങളാണ് കളിക്കേണ്ടത്. ഇതിൽ 7 എണ്ണത്തിലെങ്കിലും വിജയം അനിവാര്യമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer