Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടിനി ടോമിനെതിരായ കേസ്; അൻസിബ ഹസൻ രഹസ്യമൊഴി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് അൻസിബ മൊഴി നൽകിയത്. കോടതി നിർദ്ദേശപ്രകാരമാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ടിനി ടോമിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

രഹസ്യമൊഴി നൽകിയതിന് ശേഷം കേസിൽ നിന്ന് പിന്മാറില്ലെന്ന് അൻസിബ വ്യക്തമാക്കി. ഇനിയെങ്കിലും പൊലീസ് കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും നടി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അൻസിബയുടെ മൊഴി നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കോടതി നിർദ്ദേശത്തെ തുടർന്നാണ് മൊഴി രഹസ്യമായി രേഖപ്പെടുത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer