ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പിലെ വനിതാ ഡബിള്‍സില്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. അമേരിക്കന്‍ ജോഡിയായ ലോറന്‍ ലാം-അലിസണ്‍ ലീ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-15, 21-12) പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം തങ്ങളുടെ കരുത്ത് തെളിയിച്ചത്. 38 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ആക്രമണോത്സുകമായ പോരാട്ടമാണ് ഇരുവരും പുറത്തെടുത്തത്.
പുരുഷന്മാരുടെ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ഓസ്ട്രിയയുടെ കോളിന്‍സ് വാലന്റൈന്‍ ഫിലിമോണിനെതിരെയായിരുന്നു സെന്നിന്റെ വിജയം. ആദ്യ ഗെയിം നഷ്ടമായെങ്കിലും മികച്ച തിരിച്ചുവരവ് നടത്തിയ സെന്‍, 16-21, 21-8, 21-4 എന്ന സ്‌കോറിനാണ് വിജയം സ്വന്തമാക്കിയത്. 45 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് താരം അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.



