ജയ്പൂർ: രാജസ്ഥാനിൽ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം. ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനായി പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സിജെപി നേതാവ് അശുതോഷ് റങ്ക ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനവും ആക്രമികൾ തകർത്തു.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിജെപി ആരോപിച്ചു. കൻവാർപുരയിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതെന്ന് സംഘടന അറിയിച്ചു.
‘രാജസ്ഥാനിൽ എന്താണ് നടക്കുന്നത്? ബിജെപിയുടെ ഗുണ്ടകൾ സിജെപി പ്രവർത്തകരെ ലക്ഷ്യമിടുകയാണ്. പൊലീസ് എന്തിനാണ് ഇത് അനുവദിച്ചത്?’ എന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർന്ന വാഹനത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.



