Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും; വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബിജെപി വിട്ട നടൻ ദേവൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുമെന്ന് സൂചന. ടിവികെയുടെ കേരള അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിക്കുന്നതായാണ് വിവരം. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 10ന് ചെന്നൈയിലെത്തി വിജയുമായി ദേവൻ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ടിവികെയിലെ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം.

ബിജെപി വിട്ടത് ടിവികെയിൽ ചേരാനല്ലെന്ന് ദേവൻ വ്യക്തമാക്കിയിട്ടുണ്ട്. രാജിക്ക് പിന്നാലെയാണ് ടിവികെ തന്നെ സമീപിച്ചതെന്നും വിജയുമായി കൂടിക്കാഴ്ച നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 2004ൽ താൻ മുന്നോട്ടുവച്ച ആശയങ്ങളുമായി വിജയിന്റെ ആശയങ്ങൾക്ക് സാമ്യമുണ്ടെന്നും ദേവൻ പ്രതികരിച്ചു.

ബിജെപി വൈസ് പ്രസിഡന്റായിരുന്ന ദേവൻ ഓഗസ്റ്റ് 16നാണ് പാർട്ടിയുടെ പദവിയും പ്രാഥമിക അംഗത്വവും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തെ തീരുമാനം മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ദേവൻ രാജിക്കത്ത് ബിജെപിക്ക് ഔദ്യോഗികമായി കൈമാറി.

2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചിരുന്നു. 2021 മാർച്ചിൽ ഈ പാർട്ടി ബിജെപിയിൽ ലയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് ടിവികെ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer